കൊന്ന് കുഴിച്ചു മൂടിയതില്‍ മലയാളി പെണ്‍കുട്ടിയും. ധര്‍മസ്ഥല കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി സാക്ഷി

ധര്‍മസ്ഥല:ധര്‍മസ്ഥലയില്‍ കൊലപ്പെടുത്തി കുഴിച്ചു മൂടിയതില്‍ മലയാളി പെണ്‍കുട്ടിയുമുണ്ടെന്ന് വെളിപ്പെടുത്തല്‍. ധര്‍മസ്ഥലയിലെ സാക്ഷിയുടേതാണ് വെളിപ്പെടുത്തല്‍.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാക്ഷി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കുഴിച്ചു മൂടിയ സ്ഥലത്തിപ്പോള്‍ പാറകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാലങ്ങളായി ഉണ്ടായ മണ്ണിടിച്ചിലും ശക്തമായ മഴയും വെള്ളപ്പൊക്കവും കാരണം ഭൂപ്രകൃതിയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. നാലടി ഉയരത്തില്‍ കല്ലും മണ്ണുമിട്ട് സ്ഥലം നികത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടവരുണ്ടെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.
ധര്‍മസ്ഥലയില്‍ മനുഷ്യശരീരം കുഴിച്ചിടുന്നത് നായയുടെ ശരീരം കുഴിച്ചിടുന്നതിന് സമാനമായെന്നാണ് അഭിമുഖത്തില്‍ സാക്ഷി പറഞ്ഞത്. കുഴിയെടുക്കാന്‍ കഴിയുന്ന സ്ഥലങ്ങളിലെല്ലാം മൃതദേഹങ്ങള്‍ മറവ് ചെയ്യുമായിരുന്നെന്നും അദ്ദേഹം പറയുന്നു.
എന്നെ വിമര്‍ശിക്കുന്നവര്‍ ക്ഷമയോടെ കാത്തിരിക്കണമെന്ന് പറഞ്ഞ അദ്ദേഹം അസ്ഥിഭാഗങ്ങള്‍ ലഭിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മാധ്യമപ്രവര്‍ത്തകയോട് വ്യക്തമാക്കി. വെറുതേ വന്ന് ഇങ്ങനെയൊരു കാര്യം പറയേണ്ടതുണ്ടോ? എന്ന് ചോദിച്ച അദ്ദേഹം താന്‍ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് കൂടിയാണ് വെളിപ്പെടുത്തുന്നതെന്നും പറഞ്ഞു.