നാദാപുരത്ത് തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം! ഓടുന്നതിനിടെ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചു, നാദാപുരത്തു നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസിലാണ് അപകടമുണ്ടായത്
കോഴിക്കോട്: നാദാപുരം-തലശ്ശേരി സംസ്ഥാനപാതയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് തീയും പുകയും ഉയര്‍ന്നു. ഇന്നലെ (ഒക്ടോബര്‍ 30) രാവിലെ 9:30-ഓടെ നാദാപുരം കായ്പനച്ചിയിലാണ് സംഭവം. യാത്രക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി.
നാദാപുരത്തു നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസിലാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.
ടയര്‍ പൊട്ടിത്തെറിച്ച് തീ ഉയര്‍ന്ന ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാനും പ്രാഥമികമായി തീ അണയ്ക്കാനും നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. വിവരമറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം, പാനൂര്‍ എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയത്.