ഗവര്‍ണര്‍ക്ക് കനത്ത തിരിച്ചടി. ഡിജിറ്റല്‍- സാങ്കേതിക സര്‍വകലാശാലകളില്‍ സ്ഥിരം വി സിമാരെ സുപ്രീം കോടതി നിയമിക്കും
ഗവര്‍ണര്‍ക്ക് കനത്ത തിരിച്ചടി. ഡിജിറ്റല്‍- സാങ്കേതിക സര്‍വകലാശാലകളില്‍ സ്ഥിരം വി സിമാരെ സുപ്രീം കോടതി നിയമിക്കും.
വിസി നിയമനത്തില്‍ സ്തംഭന അവസ്ഥ തുടരുന്നു, മുഖ്യമന്ത്രിക്കും ചാന്‍സിലറിനും സമവായത്തില്‍ എത്താന്‍ കഴിഞ്ഞില്ല എന്ന് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയും ചാന്‍സിലറും തമ്മില്‍ കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ല എന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ദൂലിയ കമ്മിറ്റിയാണ് നിയമനത്തിനായുള്ള പേരുകള്‍ തെരഞ്ഞെടുതത്. നിര്‍ഭാഗ്യവശാല്‍ നിയമനം ഉണ്ടായില്ല. ജസ്റ്റിസ് ധൂലിയ കമ്മിറ്റിയോട് ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയുടെ കത്തും ചാന്‍സിലറുടെ മറുപടിയും പരിശോധിക്കാന്‍ കോടതി അറിയിച്ചു.
അതിന് ശേഷം രണ്ട് സര്‍വ്വകലാശാലകളിലേക്കുമായി ഓരോ പേര് വീതം നിര്‍ദേശിക്കാന്‍ കോടതി.ധൂലിയയുടെ കമ്മിറ്റി വിശദമായ റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണം.
മുന്‍ഗണന അനുസരിച്ച് ഓരോ സര്‍വകലാശാലയ്ക്കും ഒരു പ്രത്യേക പേര് തെരഞ്ഞെടുത് സീല്‍ വച്ച കവറില്‍ അറിയിക്കണം. ഈ റിപ്പോര്‍ട്ട് ബുധനാഴ്ചയ്ക്കകം സമര്‍പ്പിക്കണം.
വ്യാഴാഴ്ച വിഷയം സുപ്രീംകോടതി പരിഗണിക്കും. ഇന്നലെ ചാന്‍സിലര്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി എന്ന് ഗവര്‍ണര്‍ അറിയിച്ചു.
സിസ തോമസിന്റെ പേര് ഒഴികെ ഏത് പേര് തിരഞ്ഞെടുത്താലും സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ചാന്‍സിലറെ അറിയിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.
ചാന്‍സലര്‍ ഈ ഒരു വ്യക്തിയെ പിന്തുണയ്ക്കുന്നുവെന്ന് സംസ്ഥാനം മറുപടി നല്‍കി. ഈ വ്യക്തിത്തുടര്‍ച്ചയായി സര്‍വ്വകലാശാല പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.