കൊല്‍ക്കത്തയില്‍ വന്‍ ദുരന്തം. നിര്‍മാണത്തിലിരുന്ന മൂന്ന് നില ഗോഡൗണ്‍ തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു.
കൊല്‍ക്കത്ത: കൊല്‍ക്കത്ത താരാത്തലയിലെ ഒക്ടാവിയസ് ടീ ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഗോഡൗണാണ് ഉച്ചയോടെ തകര്‍ന്നു വീണത്. ഒരു വര്‍ഷമായി നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയായിരുന്നു.
മൂന്നാം നിലയുടെ കോണ്‍ക്രീറ്റ് പണികള്‍ നടക്കുന്നതിനിടെ വന്‍ ശബ്ദത്തോടെ കെട്ടിടം താഴേക്ക് പതിച്ചു. ഗുണനിലവാരമില്ലാത്ത നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
സൈന്യവും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
ഗ്യാസ് കട്ടറുകളും ക്രെയിനുകളും ഉപയോഗിച്ച് കോണ്‍ക്രീറ്റ് പാളികളും ഇരുമ്പുതൂണുകളും മുറിച്ചുമാറ്റിയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതല്ലാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് റിപ്പോര്‍ട്ട്.