ഗോമാംസം കടത്തിയെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ലോറിക്ക് തീയിട്ടു. ലോറി തീയിട്ടത്തിന് 6 പേര്‍ക്ക് എതിരെയാണ് കേസ് 

 
fire


കര്‍ണാടക:ഗോമാംസം കടത്തിയെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ലോറിക്ക് തീയിട്ടു. ബലഗാവിയിലെ ഐനപൂരില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. 


ഇരുവിഭാഗത്തിനും എതിരെ പൊലീസ് കേസെടുത്തു. ലോറി ഉടമ, ഡ്രൈവര്‍, എന്നിവര്‍ക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തു. ലോറി തീയിട്ടത്തിന് 6 പേര്‍ക്ക് എതിരെയാണ് കേസ് എടുത്തത്. അഞ്ച് യുവാക്കള്‍ നിലവില്‍ കസ്റ്റഡിയിലാണ്.

എഴ് ക്വിന്റല്‍ ബീഫുമായി പോയ ലോറിയാണ് കത്തിച്ചത്. ലോറി കത്തിച്ചത് കൂടാതെ ലോറി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു. റായ്ബാഗില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ലോറിയാണ് സംഘം കത്തിച്ചതെന്നാണ് വിവരം.

സംഭവം നടന്ന അയിനാപൂര്‍ ഗ്രാമത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് പൊലീസ് രണ്ട് കേസുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. 


അനധികൃതമായി പോത്തിറച്ചി കടത്തിയതിനും പൊലീസ് കേസെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags

Share this story

From Around the Web