പിശാചിനെ തകര്‍ക്കാന്‍ ശക്തിയുള്ള കൊച്ചുപ്രാര്‍ത്ഥന...

നാമെപ്പോഴും ഒരു ആത്മീയയുദ്ധത്തിലാണ്. പലപ്പോഴും പരാജയപ്പെട്ടേക്കാം. എന്നാല്‍ പരാജയപ്പെടുമ്പോള്‍ നിരാശയില്‍ വീഴേണ്ടതില്ല. എല്ലാം ശരിതന്നെ, നാം പാപം ചെയ്തു... എല്ലാം തകര്‍ത്തു... ദൈവത്തില്‍നിന്ന് അകന്നുപോയി.... പക്ഷേ, അതിനെക്കാള്‍ ശരിയായ ഒരു കാര്യമുണ്ട്. ഒരിക്കലും തീരാത്ത സ്നേഹത്താല്‍ ദൈവം നമ്മെ സ്നേഹിക്കുന്നു. അവിടുന്ന് നമ്മെ ഒരിക്കലും അവഗണിക്കുകയില്ല. പക്ഷേ പിശാച് നമ്മെ തെറ്റിദ്ധരിപ്പിക്കും, ഇനി രക്ഷയില്ലെന്ന് തോന്നിപ്പിക്കും. അത്തരം അപകടങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്ന മൂന്ന് ലളിതമായ പ്രാര്‍ത്ഥനകള്‍ ഇതാ. ദൈവത്തിലുള്ള പൂര്‍ണവിശ്വാസത്തോടെയും ഒരു കുഞ്ഞിനെപ്പോലെ അവിടുന്നില്‍ ശരണപ്പെട്ടും ഈ പ്രാര്‍ത്ഥനകള്‍ ചൊല്ലിയാല്‍ പൂര്‍ണഫലം ഉറപ്പ്.
യേശുപ്രാര്‍ത്ഥന
'കര്‍ത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്റെ പുത്രാ, പാപിയായ എന്നില്‍ കനിയണമേ.'
ശരണപ്രാര്‍ത്ഥന
'യേശുവേ, ഞാനങ്ങയില്‍ ശരണപ്പെടുന്നു.
അവിടുത്തെ തിരുമുറിവുകളില്‍ ഞാന്‍ ശരണപ്പെടുന്നു.
എനിക്കുവേണ്ടി തുളയ്ക്കപ്പെട്ട തിരുഹൃദയമേ, ഞാനങ്ങയില്‍ ശരണപ്പെടുന്നു.'
ഇപ്രകാരം യേശുവിനെ വിളിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ പിശാച് പലായനം ചെയ്യും.
തിരുഹിതത്തിനായുള്ള പ്രാര്‍ത്ഥന
'പിതാവേ, അങ്ങേ തിരുഹിതം നിറവേറട്ടെ .'
ഈ പ്രാര്‍ത്ഥന തങ്ങളുടെ ഇഷ്ടം നമ്മില്‍ നടത്താന്‍ ആഗ്രഹിക്കുന്ന പിശാചുക്കള്‍ക്കെതിരെ പോരാടുന്നു.