വഞ്ചിനാട് എക്സ്പ്രസ് ട്രെയിനിനുനേരെ മദ്യക്കുപ്പി എറിഞ്ഞു. യാത്രക്കാർക്ക് നിസ്സാര പരിക്ക്.ട്രെയിനിന്റെ ലോക്കോ എൻജിന് തൊട്ടുപിന്നിലെ ചെറിയ കംപാർട്ട്മെന്റിലേക്കാണ് കുപ്പി പതിച്ചത്
Aug 23, 2026, 15:35 IST
കൊല്ലം : തിരുവനന്തപുരം– എറണാകുളം വഞ്ചിനാട് എക്സ്പ്രസ് ട്രെയിനിനുനേരെ മദ്യക്കുപ്പി എറിഞ്ഞു. കൊല്ലത്തിനും പെരിനാടിനും ഇടയിൽ കല്ലുംതാഴത്തിനുസമീപമാണ് സംഭവം. ട്രെയിനിന്റെ ലോക്കോ എൻജിന് തൊട്ടുപിന്നിലെ ചെറിയ കംപാർട്ട്മെന്റിലേക്കാണ് കുപ്പി പതിച്ചത്.
ഇടതുവശത്തുനിന്നാണ് ഏറുണ്ടായത്. ജനലിനെ തൊട്ടുതാഴെ പതിച്ചതിനാൽ കുറച്ച് കുപ്പിച്ചീളുകൾ മാത്രമാണ് അകത്തുവീണത്. യാത്രക്കാരുടെ ദേഹത്ത് പതിച്ച് നേരിയ മുറിവ് സംഭവിച്ചിട്ടുണ്ടെങ്കിലും മറ്റ് അനിഷ്ടങ്ങളില്ല. യാത്രക്കാർ റെയിൽവേ പൊലീസിനെ അറിയിച്ചു.