വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാന്‍ അധികാരികള്‍ തയാറാകണമെന്ന് പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപതാ സമിതി യോഗം

 
vehicle


 

തൃശൂര്‍: വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാന്‍ അധികാരികള്‍ തയാറാകണമെന്ന് പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപതാ സമിതി യോഗം ആവശ്യപ്പെട്ടു. 

തൃശൂര്‍ ജില്ലയില്‍ അടിക്കടി ഉണ്ടാകുന്ന അപകടങ്ങളുടെ പ്രധാന കാരണം അമിത വേഗതയാണെന്ന കണ്ടെത്തല്‍ ഏറെ ആശങ്ക ഉയിര്‍ത്തുന്നു.


ബസുകളുടെ അമിത വേഗം മൂലം നിരവധി നിരപരാധികളാണ് മരണപ്പെടുന്നത്. വാഹനങ്ങളിലെ സ്പീഡ് ഗവര്‍ണറുകള്‍ പരിശോധിക്കണം. തകര്‍ന്ന റോഡുകള്‍ സഞ്ചാര്യയോഗ്യമാക്കുന്നതിന് ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.


 അതിരൂപത ഡയറക്ടര്‍ റവ.ഡോ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത്, അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി, ജനറല്‍ സെക്രട്ടറി കെ.സി ഡേവീസ്, ട്രഷറര്‍ റോണി അഗസ്റ്റിന്‍, വൈസ് പ്രസിഡന്റുമാരായ അഡ്വ. ബൈജു ജോസഫ്, ലീല വര്‍ഗീസ്, ജോ. സെക്രട്ടറിമാരായ ആന്റോ തൊറയന്‍, മേഴ്സി ജോയ് എന്നിവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web