കാഞ്ഞിരപ്പള്ളിയിൽ കെ.എസ്.ആര്‍.ടി.സി ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു. ഒഴിവായത് വന്‍ ദുരന്തം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

 
ksrtc qwe

കാഞ്ഞിരപ്പള്ളി: നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് റോഡരികിലേക്ക് ഇടിച്ചുകയറി. വന്‍ ദുരന്തം ഒഴിവായി. കൂവപ്പള്ളിയില്‍ ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.

പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.

യാത്രാമധ്യേ ബസ് ബ്രേക്ക് ഡൗണ്‍ ആയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് 15 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുന്ന നിലയിലായിരുന്നു.

എന്നാല്‍ റോഡരികിലെ കെ.എസ്.ഇ.ബി ഇലക്ട്രിക് പോസ്റ്റില്‍ തട്ടി നിന്നതിനാല്‍ ബസ് താഴേക്ക് പതിക്കാതെ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു.

അപകടം നടന്ന ഉടന്‍ തന്നെ ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഡ്രൈവറുടെ ഭാഗത്തെ ഡോറിലൂടെ മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. യാത്രക്കാരെ പിന്നീട് മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസില്‍ കയറ്റി ലക്ഷ്യസ്ഥാനത്തേക്ക് അയച്ചു.

Tags

Share this story

From Around the Web