കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം മാലിന്യങ്ങള്‍ക്കിടയില്‍ മനുഷ്യന്റെ തലയോട്ടി ,തലയോട്ടിക്ക് ഒന്നു രണ്ടു വര്‍ഷം പഴക്കം

 
SKULL

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഇടവഴിയില്‍ മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. റെയില്‍വേ സ്റ്റേഷന്റെ നാലാം നമ്പര്‍ പ്ലാറ്റ്ഫോമിന് സമീപത്ത് നിന്ന് വലിയങ്ങാടി ഭാഗത്തേക്ക് പോകുന്ന ഇടവഴിയിലാണ് തലയോട്ട് കിടന്നിരുന്നത്. രാവിലെ ഇതുവഴി നടന്നുപോയ യാത്രക്കാരന്‍ തലയോട്ടി കണ്ട് ടൗണ്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പാണിത്. ഇവിടെ വലിയ തോതില്‍ മാലിന്യം തള്ളാറുണ്ട്. മാലിന്യക്കൂമ്പാരത്തില്‍ നിന്നാകാം തലയോട്ടി റോഡരികിലേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം. തലയോട്ടി കണ്ടെത്തിയതിന് പിന്നാലെ ടൗണ്‍ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

ഞലമറ അഹീെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി.വിജയരാഘവന്‍ അന്തരിച്ചു
മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങളോ അവശിഷ്ടങ്ങളോ ഉണ്ടോയെന്ന് കണ്ടെത്താനായി കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ പ്രദേശം മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 

കണ്ടെത്തിയ തലയോട്ടിക്ക് ഏതാണ്ട് ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെ പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. ഇത് ആരുടേതാണെന്നും സ്ത്രീയാണോ പുരുഷനാണോയെന്നും തിരിച്ചറിയുന്നതിനായി ഫോറന്‍സിക്, ഡിഎന്‍എ പരിശോധനകള്‍ക്ക് അയക്കുമെന്ന് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പൊലീസ് അറിയിച്ചു.

Tags

Share this story

From Around the Web