മുണ്ടക്കയം ഈസ്റ്റില്‍ കാട്ടാനായെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്കു വീണു പരുക്കേറ്റു.വനം വകുപ്പ് ദ്രുതകര്‍മ്മ സേന സ്ഥലത്തെത്തി കാട്ടാനയെ തുരത്തി
 

 
nadukanni

കോട്ടയം: മുണ്ടക്കയം ഈസ്റ്റിൽ കാട്ടാനെയെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്കു വീണു പരുക്കേറ്റു.  കാട്ടാനകളെ കണ്ടെത്താൻ വനംവകുപ്പ്  ഇന്ന് പ്രദേശത്ത് ഡ്രോൺ പരിശോധന നടത്തും.

കാട്ടാനയെ കണ്ട് ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എസ്റ്റേറ്റ് തൊഴിലാളിയായ മതമ്പ മഠത്തികുറ്റിയിൽ രജി അനിയൻ (44) ആണ് പരുക്കേറ്റത്.
 ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു  അപകടം.

ചെന്നാപ്പാറയിൽ ജോലി കഴിഞ്ഞ് രാത്രി 11 മണിയോടെയായിരുന്നു സംഭവം. മുന്നിൽ ആനയെ കണ്ടു ഭയന്ന ഇരുവരും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രജി വീണ് പരുക്കേൽക്കുകയായിരുന്നു.

വിവരം അറിഞ്ഞ് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രജി ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന്  ദ്രുതകർമ്മ സേന സ്ഥലത്തെത്തി കാട്ടാനയെ തുരത്തി. തുടർന്ന് ആന ഉൾവനത്തിലേക്ക് പിൻവാങ്ങി.

കാട്ടാനയുടെ സാന്നിധ്യം കണക്കിലെടുത്ത് പ്രദേശത്ത് ഇന്ന് ഡ്രോൺ ഉപയോഗിച്ച് പ്രത്യേക നിരീക്ഷണം നടത്തുമെന്ന് എരുമേലി റെയിഞ്ച് ഓഫീസർ രതീഷ് കെ.വി. അറിയിച്ചു.

Tags

Share this story

From Around the Web