കേരളത്തിന്റെ വ്യവസായക്കുതിപ്പിന് ചരിത്രപരമായ ചുവടുവെപ്പ്; തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ വിജ്ഞാപനം

കേരളത്തിന്റെ വ്യവസായക്കുതിപ്പിന് ചരിത്രപരമായ ചുവടുവെയ്പാകുന്ന തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. കേരളത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുന്നതാണ് പുതിയ ചുവടുവെപ്പെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. വിപുലമായ കൂടിയാലോചനകൾക്കു ശേഷമാണ് പുതിയ ചട്ടങ്ങൾ രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
കെട്ടിട നിർമ്മാണ ചട്ടങ്ങളിലും ഭേദഗതി വരികയാണ് നിയമ വകുപ്പിൻ്റെ അംഗീകാരം ലഭിച്ചാൽ അതും വിജ്ഞാപനം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. സംരംഭം തുടങ്ങുന്നതിനുള്ള ലൈസൻസിനായി അപേക്ഷ നൽകിയാൽ 5 ദിവസത്തിനകം നൽകണം, 5 ദിവസം കഴിഞ്ഞിട്ടും തീരുമാനമായില്ലെങ്കിൽ ലൈസൻസ് ലഭിച്ചതായി കണക്കാക്കാം എന്നും മന്ത്രി അറിയിച്ചു.
വീടുകളിലും സംരംങ്ങൾ തുടങ്ങാം. അതിന് ലൈസൻസ് ഏർപ്പെടുത്തും അടഞ്ഞുകിടക്കുന്ന വീടുകളും സംരംഭം തുടങ്ങാൻ പ്രയോജനപ്പെടുത്താം
സംരംഭക സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിൽ നിയന്ത്രണം ഏർപ്പടുത്തും. കാര്യകാരണ സഹിതം ബോധ്യപ്പെടുത്തി മാത്രമെ പരിശോധന നടത്താൻ കഴിയൂ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നിടത്ത് മാത്രമെ പരിശോധന നടത്താവൂ. ലൈസൻസിനുള്ള അപേക്ഷ നിരസിച്ചാൽ, അപേക്ഷ ഫീസ് തിരിച്ചു നൽകണം.
കേരളത്തിൻ്റെ വ്യാവസായിക ചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിനിടയാക്കുന്ന പരിഷ്ക്കരണമാണിതെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥർക്ക് അവരുടെ ശീലത്തിനനുസരിച്ച് പ്രവർത്തിക്കാനാവില്ല, നിലവിലുള്ള ചട്ടമനുസരിച്ച് മാത്രമെ പ്രവർത്തിക്കാനാവൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.