തിരുഹൃദയത്തില്‍ നിന്ന് ആരംഭിച്ച് മറ്റുള്ളവരെ സ്നേഹിക്കാനും അവരോട് ക്ഷമിക്കാനും കഴിയുന്ന ഒരു ഹൃദയം ലോകത്തിന് തിരികെ നല്‍കണം: ലിയോ 14 ാമന്‍ പാപ്പ

വത്തക്കാന്‍ സിറ്റി: തിരുഹൃദയത്തില്‍ നിന്ന് ആരംഭിച്ച് മറ്റുള്ളവരെ സ്നേഹിക്കാനും അവരോട് ക്ഷമിക്കാനും കഴിയുന്ന ഒരു ഹൃദയം ലോകത്തിന് തിരികെ നല്‍കുവാനുള്ള ആഹ്വാനവുമായി ലിയോ 14 ാമന്‍ പാപ്പ. പൊതുസദസ്സില്‍ ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, പോളിഷ്, ജര്‍മന്‍ ഭാഷകളില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത പാപ്പ യേശുവിന്റെ തിരുഹൃദയത്തിനായി പ്രതിഷ്ഠിക്കപ്പെട്ട ജൂണ്‍ മാസത്തില്‍ യേശുവിലേക്ക് തിരിയുവാന്‍ വിശ്വാസികളെ ക്ഷണിച്ചു.
എല്ലാ ദിവസവും സുവിശേഷം വായിച്ചുകൊണ്ട് ആത്മീയ പോഷണം സ്വീകരിക്കുവാന്‍ പോളിഷ് ഭാഷയില്‍ പാപ്പ ആഹ്വാനം ചെയ്തു. 29-ന് ആഘോഷിക്കുന്ന വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍, സഭയുമായുള്ള വ്യക്തിപരമായ ബന്ധം പുതുക്കാനും അജപാലകര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന പുതുക്കാനുമുള്ള അവസരമാകട്ടെ എന്ന് പാപ്പ ആശംസിച്ചു.
ജൂബിലി ആഘോഷിക്കുന്ന ബിഷപ്പുമാരെയും പുരോഹിതരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും അവരുടെ വിളിയില്‍ പിന്തുണയ്ക്കാനും അവര്‍ യേശുവിന്റെ തിരുഹൃദയത്തിനനുസരിച്ചുള്ള അജപാലകരാകാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും പാപ്പ വിശ്വാസികളോട് ആവശ്യപ്പെട്ടു.