സെന്റ് ഡോമിനിക്സ് കത്തീഡ്രല്‍ ഇടവ കയുടെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നാളെ ആരോഗ്യ സെമിനാര്‍

കാഞ്ഞിരപ്പള്ളി: സെന്റ് ഡോമിനിക്സ് കത്തീഡ്രല്‍ ഇടവ കയുടെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നാളെ വെല്‍നസ് സമ്മിറ്റ് എന്ന പേരില്‍ ആരോഗ്യ സെമിനാര്‍ നടത്തുന്നു.
ലൂര്‍ദ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടക്കുന്ന സെമിനാര്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. കുര്യന്‍ താമരശേരി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണി മുതല്‍ 1 മണി വരെയാണ് സെമിനാര്‍.
ആതുര സേവനരംഗത്ത് പ്രാഗല്ഭ്യം തെളിയിച്ച മികച്ച ഡോക്ടര്‍മാരാണ് സെമിനാര്‍ നയിക്കുന്നത്. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുവാനുള്ള മാര്‍ഗങ്ങളെപ്പറ്റി ഡോ. വര്‍ഗീസ് പുന്നൂസ് (പ്രിന്‍സിപ്പല്‍, കോട്ടയം മെഡിക്കല്‍ കോളേജ്), ആഘാതവും മറവിയുമില്ലാത്ത ജീവിതത്തെപ്പറ്റി ഡോ. ജോസഫ് സെബാസ്റ്റ്യന്‍ (കാരിത്താസ് ഹോസ്പിറ്റല്‍ കോട്ടയം) ഹൃദയാരോഗ്യത്തെ കുറിച്ച് ഡോ. ജോണി ജോസഫ് (കാരിത്താസ് ഹോസ്പിറ്റല്‍ കോട്ടയം) എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
അസിസ്റ്റന്റ് വികാരിമാരായ ഫാ. തോമസ് ആലപ്പാട്ടുകുന്നേല്‍ ഫാ. ടോണി മുളങ്ങാശേരി, ഡോ. ജോളി പുത്തനങ്ങാടി, മാത്തച്ചന്‍ മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് ദ്വിശതാബ്ദി ആഘോഷങ്ങളുടെ പബ്ലിസിറ്റി കണ്‍വീനര്‍ ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കല്‍ അറിയിച്ചു.