ആനന്ദകരമായ ഗര്‍ഭകാലം ആരോഗ്യമുള്ള തലമുറയെ രൂപപ്പെടുത്തും: മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി: ആനന്ദകരമായ ഗര്‍ഭകാലം ആരോഗ്യമുള്ള തലമുറയെ രൂപപ്പെടുത്തുമെന്ന് ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍.
മംഗളവാര്‍ത്ത തിരുനാളിനോടും, പ്രോ-ലൈഫ് ദിനത്തോടുമനുബന്ധിച്ച് ചങ്ങനാശേരി ഫാമിലി അപ്പസ്തോലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഗര്‍ഭിണികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉദരത്തിലുള്ള കുഞ്ഞിന് നെഗറ്റീവ് ചിന്തകളും അനുഭവങ്ങളും കൊടുക്കാതെ അവരെ ദൈവഹിതത്തിനു ചേര്‍ന്നവരായി രൂപപ്പെടുത്താന്‍ ഗര്‍ഭാവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്ക് സാധിക്കും.
കുടുംബത്തില്‍ സന്തോഷവും ആനന്ദവും പ്രാര്‍ത്ഥനയും നിറയുമ്പോള്‍ ഉദരാവസ്ഥയിലുളള കുഞ്ഞിനും ആ നൈര്‍മ്മല്യം അനുഭവിക്കാന്‍ കഴിയുമെന്നും മാര്‍ തറയില്‍ പറഞ്ഞു.
ഓണ്‍ലൈന്‍ സമ്മേളനത്തില്‍ ഫാ. ജോസഫ് പാറയ്ക്കല്‍, ഡോ. മാമ്മന്‍, ഡോ. സലോമി, ഡോ. ദിവ്യ, ഡോ. റോസമ്മ സോണി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.