അരീക്കര സെന്റ് റോക്കീസ് ഇടവകയില്‍ വിവാഹ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം സംഘടിപ്പിച്ചു

 
CHURCH 111


അരീക്കര.: അരീക്കര സെന്റ് റോക്കീസ് ഇടവക ദേവാലയത്തിലെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ വര്‍ഷം വിവാഹത്തിന്റെ  ഇരുപത്തിയഞ്ച്, അമ്പത് വര്‍ഷത്തെ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം സംഘടിപ്പിച്ചു.  പരിപാടിയുടെ ഭാഗമായി ഇടവകയിലെ 15 കുടുംബങ്ങളിലെ ദമ്പതിമാരെ ആദരിച്ചു. 

 വിവാഹ ജീവിതത്തിന്റെ 74 മത് വാര്‍ഷികം ആഘോഷിക്കുന്ന ഇടവകയിലെ ഏറ്റവും സീനിയര്‍ ദമ്പതികള്‍ ആയ  വെച്ചു വെട്ടിക്കല്‍ ഉലഹന്നാന്‍ ആലീസ് ദമ്പതികളെ വികാരി ഫാദര്‍ കുര്യന്‍ ചൂഴൂക്കുന്നേല്‍ പൊന്നാട അണിയിച്ചും  മൊമെന്റോ നല്‍കിയും ആദരിച്ചു. 

 വിവാഹ ജീവിതത്തിന്റെ 50 മത് വര്‍ഷം ആഘോഷിക്കുന്ന അഞ്ചു ദമ്പതിമാരെയും, 25 മത് വാര്‍ഷികം ആഘോഷിക്കുന്ന ഒമ്പത് ദമ്പതിമാരെയും ആദരിച്ചു. സംഗമത്തില്‍ പങ്കെടുത്ത എല്ലാ ദമ്പതികളെയും വികാരിയച്ചന്‍ മൊമെന്റോ നല്‍കി ആദരിച്ചു. 

 രാവിലെ വിശുദ്ധ കുര്‍ബാനയില്‍ ദമ്പതികള്‍ ചേര്‍ന്ന് കാഴ്ചയാര്‍പ്പണം നടത്തിയാണ് സംഗമ പരിപാടികള്‍ ആരംഭിച്ചത്. ഞായറാഴ്ചയിലെ കുര്‍ബാനയില്‍ പ്രത്യേകമായി സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും, കുര്‍ബാനയ്ക്കുശേഷം എല്ലാ ദമ്പതികളെയും മൊമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു. 

സംഗമത്തില്‍ പങ്കെടുത്തവര്‍ക്കായി സ്‌നേഹവിരുന്നും സംഘടിപ്പിച്ചു. ജൂബിലി ആഘോഷ കമ്മിറ്റികളുടെ ജനറല്‍ കണ്‍വീനര്‍ പ്രൊഫസര്‍ കെ സി അബ്രഹാം കൊണ്ടാടമ്പടവില്‍, ബ്രദര്‍ സൈബിന്‍ മരോട്ടി കൂട്ടത്തില്‍ കൈകാരന്മാരായ  സാബു കരിങ്ങനാട്ട്, ജോമോന്‍ ചകിരിയില്‍, ജിനോ തോമസ്  തട്ടാര്‍കുന്നേല്‍, സ്റ്റിമി വില്‍സണ്‍ പുത്തന്‍പുരക്കല്‍, സിസ്റ്റര്‍ ഹര്‍ഷ എസ് ജെ സി,  ടോമി ഓക്കാട്ട്, ലൈബി സ്റ്റീഫന്‍, ജോണിസ് പാണ്ടിയാംകുന്നേല്‍, സ്‌നേഹ ജോസ് അട്ടക്കുഴിയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Tags

Share this story

From Around the Web