പൗരസ്ത്യസഭകളുടെ സേവനപ്രവര്‍ത്തന സംഘങ്ങളുടെ സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനം വത്തിക്കാനില്‍

പൗരസ്ത്യസഭകളുടെ സേവനപ്രവര്‍ത്തന സംഘങ്ങളുടെ സമിതിയുടെ ''റൊആകൊ''യുടെ (ROACO) സമ്പൂര്‍ണ്ണ സമ്മേളനം വത്തിക്കാനില്‍.
തിങ്കളാഴ്ച ആരംഭിച്ച തൊണ്ണൂറ്റിയെട്ടാം സമ്മേളനം ഇരുപത്തിയാറിന് വെള്ളിയാഴ്ച സമാപിക്കും. പൗരസ്ത്യസഭകള്‍ക്കായുള്ള റോമന്‍കൂരിയാ വിഭാഗത്തിന്റെയും റൊആക്കൊയുടെയും അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ക്ലാവുദിയൊ ഗുജെറോത്തി ചൊവ്വാഴ്ച രാവിലെ മുഖ്യകാര്‍മ്മികനായി അര്‍പ്പിച്ച ദിവ്യബലിയോടെയാണ് ഈ സമ്മേളനം ഔദ്യോഗികമായി ആരംഭിച്ചത്.
വിശുദ്ധ നാടിനെ വിശിഷ്യ ഗാസയെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ അര്‍മേനിയയിലെ കത്തോലിക്കരുടെ അവസ്ഥ, സിറിയയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഈ സമ്മേളനത്തില്‍ പ്രത്യേക ചര്‍ച്ചാവിഷയങ്ങളാണ്.
ആരാധനാലയങ്ങളുടെ നിര്‍മ്മാണം, വിദ്യാഭ്യാസം, സാമൂഹിക, ആരോഗ്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ സാമ്പത്തിക സഹായം നല്‍കുന്ന വിവിധ രാജ്യങ്ങളിലെ സംഘടനകള്‍ അടങ്ങുന്നതാണ് പൗരസ്ത്യസഭകളുടെ സേവനപ്രവര്‍ത്തന സംഘങ്ങളുടെ സമിതി.