തിരുവനന്തപുരത്ത് പെട്രോളുമായി എത്തിയ ഗുഡ്‌സ് ട്രെയിനിലെ ടാങ്കറില്‍ തീപിടുത്തം. പൊതുജനങ്ങളുടെ ഇടപെടലില്‍ വലിയൊരു അപകടം ഒഴിവായി
തിരുവനന്തപുരം: തിരുവനന്തപുരത്ത് പെട്രോളുമായി എത്തിയ ഗുഡ്‌സ് ട്രെയിനിലെ ടാങ്കറില്‍ തീപിടുത്തം. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് തീപിടുത്തം ഉണ്ടായത്. പൊതുജനങ്ങളുടെ നിര്‍ണായക ഇടപെടലിനെ തുടര്‍ന്നാണ് വലിയൊരു അപകടം ഒഴിവായത്.
ഉച്ചയ്ക്ക് 12 മണിയോടെ സെന്‍ട്രന്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. സിഗ്‌നലില്‍ ലഭിക്കാനായി നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ മധ്യഭാഗത്തുള്ള ടാങ്കറിലാണ് തീ പടര്‍ന്നത്. നാട്ടുകാരാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്.
ലോക്കോ പൈലറ്റ് ആദ്യം വിശ്വസിക്കാന്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ പറയുന്നു. റെയില്‍വേ അധികൃതര്‍ തീപിടുത്തത്തിന് കാരണം പരിശോധിക്കുന്നുണ്ട്. ഒരു ട്രാക്കിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി തടസ്സപ്പെട്ടിട്ടുണ്ട്.