ഇന്‍സ്റ്റഗ്രാമില്‍ റീല്‍ ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കം.വിദ്യാര്‍ഥിയുടെ കുത്തേറ്റ് മെഡിക്കല്‍ ഷോപ്പ് ഉടമയ്ക്ക് പരുക്ക്

 
reel

പാലക്കാട്: മുതലമടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ തര്‍ക്കത്തിനിടെ കുത്തേറ്റ ഒരാള്‍ക്ക് പരുക്ക്. മുതലമടയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ഷാജഹാനാണ് പരുക്കേറ്റത്. കൈയ്ക്കാണ് കുത്തേറ്റത്.


ഇന്‍സ്റ്റഗ്രാമില്‍ റീല്‍ ഷെയര്‍ ചെയ്തതിനെ തുടര്‍ന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായതെന്നാണ് വിവരം. തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.


വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടിയുണ്ടായപ്പോള്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാജഹാന് കുത്തേറ്റത്. പ്ലസ് വണ്‍ വിദ്യാര്‍ഥി കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഷാജഹാനെ കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.


കൈയ്ക്ക് പരുക്കേറ്റ ഷാജഹാനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രാേയ തര്‍വശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടക്കത്തിന്റെ കൂടുതല്‍ വിവരങ്ങളും കുത്തേറ്റ സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

Tags

Share this story

From Around the Web