കോഴിക്കോട് പ്രിയദർശിനി ബസിൽ തർക്കവും വാക്കേറ്റവും. കെഎസ്ആർടിസി ബസിന്റെ ബെൽ വലിച്ചുപൊട്ടിച്ച് സ്ത്രീകൾ. ബസ് മാറി കയറിയതിനെച്ചൊല്ലി ഉണ്ടായ തർക്കം കടുത്തതോടെ സംഘർഷമായി
Jun 30, 2026, 17:33 IST
കോഴിക്കോട്: കോഴിക്കോട് - സുൽത്താൻബത്തേരി റൂട്ടിലോടുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കേറ്റവും കൈയേറ്റവും.
ബസ് മാറി കയറിയതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിൽ ബസിന്റെ ബെൽ വലിച്ചുപൊട്ടിച്ച മൂന്ന് സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബസ് മാറി കയറിയതാണെന്ന് ബോധ്യപ്പെട്ട സ്ത്രീകൾ വണ്ടി നിർത്താൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കം തുടങ്ങിയത്. ജീവനക്കാരുമായുള്ള വാക്കേറ്റം മുറുകിയതോടെ ഇവർ ബസിനുള്ളിലെ ബെൽ വള്ളി വലിച്ചുപൊട്ടിക്കുകയായിരുന്നു.
തുടർന്ന് ജീവനക്കാർ വിവരമറിയിച്ചതിനെ മെയ്ന്റനൻസ്, ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് പോലീസ് സ്ഥലത്തെത്തി മൂവരെയും കസ്റ്റഡിയിലെടുത്തു.