'യുഡിഎഫ് യോഗം ചേർന്ന് തീരുമാനമെടുക്കണം'; മദ്യനയത്തിൽ സർക്കാരിന് മുന്നറിയിപ്പുമായി കെസിബിസി

 
kcbc

കൊച്ചി: മദ്യനയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെസിബിസി. യുഡിഎഫ് യോഗം ചേർന്ന് തീരുമാനമെടുക്കണം. മദ്യനയത്തിൽ പൊതുജന വികാരത്തിനു അനുകൂലമായ നടപടി സ്വീകരിക്കണം. ഓപ്പറേഷൻ തൂഫാന്‍റെ മറവിൽ മദ്യത്തിന് മഹത്വവത്കരണം വേണ്ട . ഇത് വിരോധാഭാസമാണെന്നും കേരള കത്തോലിക്ക ബിഷപ്പ് കൌൺസിൽ ചൂണ്ടിക്കാട്ടി. മദ്യനയത്തിൽ എ.കെ ആന്‍റണി, ഉമ്മൻ‌ചാണ്ടി സർക്കാരുകളുടെ മാതൃക സ്വീകരിക്കണമെന്നും വാര്‍ത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

മുന്നണിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയോട് കൂറും വിശ്വസ്തതയും പുലർത്താൻ നേതൃത്വം ബാധ്യസ്ഥരാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള ചൂണ്ടിക്കാട്ടി.

മാരക മയക്കുമരുന്നുകൾക്കെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രതിരോധ നടപടിയായ 'ഓപ്പറേഷൻ തൂഫാൻ'-ന്റെ മറവിൽ മദ്യത്തിന് മാന്യതയും മഹത്വവത്ക്കരണവും നൽകാൻ അനുവദിക്കില്ല. മദ്യവും അപകടകരമായ ലഹരിയുടെ ഗണത്തിൽപ്പെടുന്നവ തന്നെയാണ്. മയക്കുമരുന്നുകൾക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുകയും അതേസമയം വീര്യം കുറഞ്ഞ മദ്യത്തെ സ്വാഗതം ചെയ്യുകയും ചെയ്യുന്നത് പൊതുസമൂഹത്തിൽ അപകടകരമായ തെറ്റിദ്ധാരണകൾക്ക് ഇടയാക്കുമെന്നും കുറിപ്പിൽ പറയുന്നു.

Tags

Share this story

From Around the Web