കാര്‍ യാത്രികരായ ദമ്പതികളെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു, ഹെല്‍മറ്റ് കൊണ്ട് തലക്ക് അടിയേറ്റതിനെ തുടര്‍ന്ന് വിഷ്ണുവിന്റെ ചെവിക്ക് പരിക്കുണ്ട്

 
vishnu


കോഴിക്കോട്: വടകര പയ്യോളി ഓയില്‍ മില്ലിന് സമീപം കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ ആക്രമണം. മൂരാട് സ്വദേശി വിഷ്ണു, ഭാര്യ അഞ്ജു എന്നിവര്‍ക്ക് നേരെയാണ് ആക്രമണം. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

ഭാര്യയുടെ ബന്ധുവിന്റെ മരണവീട് സന്ദര്‍ശിക്കാനായി മൂരാട് നിന്ന് പയ്യോളിയിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍. ഓയില്‍ മില്‍ ബസ്സ് സ്റ്റോപ്പിന് സമീപമെത്തിയപ്പോള്‍ പിന്നാലെ ബൈക്കില്‍ എത്തിയവര്‍ നിരന്തരം ഹോണ്‍ മുഴക്കുകയും ഇവരുടെ വാഹനത്തെ മറികടന്ന് മുന്നില്‍ കുറുകെ നിര്‍ത്തി വഴി തടഞ്ഞ് അക്രമിക്കുകയുമായിരുന്നു.

ബൈക്കിലെത്തിയവര്‍ കാറിന് പിന്നില്‍ നിന്നും നിരന്തരം ഹോണ്‍ അടിച്ച് ശല്യം ചെയ്തിരുന്നവെന്ന് ഇവര്‍ പറയുന്നു. ഇത് ചോദ്യം ചെയ്തതാണ് അക്രമണത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പയ്യോളി പൊലീസ് കേസെടുത്തു.

ഹെല്‍മറ്റ് കൊണ്ട് തലക്ക് അടിയേറ്റതിനെ തുടര്‍ന്ന് വിഷ്ണുവിന്റെ ചെവിക്ക് പരിക്കുണ്ട്. ഇത് കണ്ട് തടയാന്‍ ശ്രമിച്ച വിഷ്ണുവിന്റെ ഭാര്യ അഞ്ജുവിനെ കഴുത്തില്‍ പിടിച്ച് റോഡിലേക്ക് തള്ളിയിട്ടെന്നും പരാതിയില്‍ പറയുന്നു. പരിക്കേറ്റവര്‍ വടകര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.

Tags

Share this story

From Around the Web