നവജാത ശിശുവിനെ മാറി നല്‍കിയതായി പരാതി.ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി. കുഞ്ഞിന്റെ കൈയിലെ ടാഗ് നഷ്ടപ്പെട്ടതാണ് മാറിനല്‍കാന്‍ കാരണം

 
baby

ആലപ്പുഴ: ആലപ്പുഴയില്‍ നവജാത ശിശുവിനെ മാറി നല്‍കിയതായി പരാതി. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പറവൂര്‍ സ്വദേശിനിയുടെ കുഞ്ഞിനെയാണ് മാറി നല്‍കിയത്. കഴിഞ്ഞ മുപ്പതിന് ജനിച്ച കുഞ്ഞിനെയാണ് മാറിനല്‍കിയത്.

എന്‍ഐസിയുവില്‍ ഉള്ള കുട്ടിയെ മുലപ്പാല്‍ നല്‍കാന്‍ നഴ്സ് മാറി നല്‍കിയെന്നാണ് ആരോപണം. കുഞ്ഞിനെ മുലപ്പാല്‍ നല്‍കാന്‍ മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് പറവൂര്‍ സ്വദേശിനിയുടെ ആരോപണം. മുലപ്പാല്‍ നല്‍കാനായി അമ്മ എത്തിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് അറിഞ്ഞത്. പിന്നാലെയാണ് മറ്റൊരാള്‍ക്ക് കുഞ്ഞിനെ പാലൂട്ടാന്‍ നല്‍കിയെന്ന് മനസിലായത്.


അമ്മ പരാതിയുമായി വന്നതോടെയാണ് വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്. കുഞ്ഞിന്റെ കൈയിലെ ടാഗ് നഷ്ടപ്പെട്ടതാണ് മാറിനല്‍കാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web