കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നതായി പരാതി.പൊലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവിച്ച ശേഷം 16 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ ആശുപത്രി വിട്ടതായി പരാതി. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
വയനാട് സ്വദേശിനിയാണെന്ന് ആശുപത്രി രേഖകളില്‍ വ്യക്തമാക്കിയ ഷാഹിന എന്ന പേരിലുള്ള യുവതിയാണ് കുഞ്ഞിനെ മറ്റൊരു സ്ത്രീയുടെ പരിചരണത്തില്‍ ഏല്‍പ്പിച്ച ശേഷം ആശുപത്രിയില്‍ നിന്ന് മടങ്ങിയതെന്നാണ് പ്രാഥമിക വിവരം.
പിന്നീട് അമ്മയെ കണ്ടെത്താനാകാതെ വന്നതോടെയാണ് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചത്.ആശുപത്രിയിലെ നിരീക്ഷണ ദൃശ്യങ്ങളും രജിസ്‌ട്രേഷന്‍ രേഖകളും പരിശോധിച്ച് യുവതിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും നിലവില്‍ ആശുപത്രി അധികൃതരുടെ സംരക്ഷണത്തിലാണെന്നും വിവരം. യുവതി നല്‍കിയ വിലാസവും മറ്റ് വിവരങ്ങളും പരിശോധിച്ചുവരികയാണ്. കുഞ്ഞിനെ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം, യുവതിയുടെ യഥാര്‍ത്ഥ തിരിച്ചറിയല്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വശങ്ങളും കേന്ദ്രീകരിച്ചാണ് മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.