ഉന്നത വിജയം നേടിയ മുണ്ടത്താനം ലിറ്റില്‍ ഫ്‌ലവര്‍ വിദ്യാനികേതനിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രൗഢഗംഭീരമായ അനുമോദന ചടങ്ങ്

 
littele

കങ്ങഴ : മുണ്ടത്താനം ലിറ്റില്‍ ഫ്‌ലവര്‍ വിദ്യാനികേതന്‍ ആന്റ് ജൂനിയര്‍ കോളജില്‍ നിന്ന് ഈ വര്‍ഷത്തെ പന്ത്രണ്ടാം ക്ലാസ്സ് സി. ബി. എസ്. ഇ. ബോര്‍ഡ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കായി പ്രത്യേക അനുമോദന സമ്മേളനം നടന്നു.


 'മെറിറ്റ് മോണ്‍ - 2026' എന്ന പേരില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങുകള്‍ പ്രൗഢഗംഭീരമായിരുന്നു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. സിസ്റ്റര്‍ ആന്‍സി മാത്യു അധ്യക്ഷത വഹിച്ചു. നെടുംകുന്നം ഡി പോള്‍ ലിംഗ്വിസ്റ്റിക് കോച്ചിംഗ് സെന്റര്‍ ഡയറക്ടര്‍ റവ. ഫാ. തോമസ് പാണനാല്‍ വി. സി. മുഖ്യാതിഥിയായിരുന്നു. അധ്യാപക പ്രതിനിധി റെജി വി. ആര്‍., പി.ടി.എ. പ്രസിഡന്റ് സംഗീത ജോസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. 

l2

ഈ വര്‍ഷത്തെ പന്ത്രണ്ടാം ക്ലാസ്സ് സി. ബി. എസ്. ഇ. ബോര്‍ഡ് പരീക്ഷയില്‍ സ്‌കൂളില്‍ പ്രഥമ സ്ഥാനം നേടിയ ജേക്കബ് ജോസഫ്, മെറിന്‍ തോമസ് എന്നിവരെ സ്‌കൂള്‍ മാനേജ്മെന്റ് ക്യാഷ് അവാര്‍ഡും മൊമെന്റോയും നല്‍കി ആദരിച്ചു.

 വിവിധ വിഷയങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ റോസ്‌മേരി ജോസഫ്, ആല്‍ഫാ എ. ഫൈസല്‍, ജെസ്സ് വര്‍ഗീസ് ഷിബു എന്നിവരെ കൂടാതെ സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം ഉന്നതവിജയം നേടിയ മറ്റ് വിദ്യാര്‍ത്ഥികളും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. 

l33

ലോക്കല്‍ മാനേജര്‍ റവ. സിസ്റ്റര്‍ അഖില ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ വര്‍ഗീസ് ദേവസി, അധ്യാപകര്‍ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. 
ചടങ്ങില്‍ ഗൗരിനന്ദ സുരേഷ് സ്വാഗതം ആശംസിക്കുകയും അഭിനവ് ബി. കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു. 

വിവിധ ക്ലാസ്സുകളിലെ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന വ്യത്യസ്ത കലാപരിപാടികള്‍ അനുമോദന സമ്മേളനത്തെ കൂടുതല്‍ ആകര്‍ഷകമാക്കി. 

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതയാത്രയില്‍ എല്ലാ വിജയങ്ങളും ആശംസിച്ചുകൊണ്ടാണ് ചടങ്ങ് പര്യവസാനിച്ചത്.
 

Tags

Share this story

From Around the Web