മലപ്പുറത്ത് ഓട്ടോറിക്ഷയിൽനിന്നു തെറിച്ചു വീണ് ആറാം ക്ലാസുകാരനു ദാരുണാന്ത്യം. അപകടം വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ
Updated: Jan 9, 2026, 16:28 IST
മലപ്പുറം: ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ് സംഭവം. കളത്തിൻപടി സ്വദേശി ഷാദിൻ(12) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി മലപ്പുറം ചെങ്ങര പള്ളിപ്പടിയിൽ വച്ചാണ് അപകടമുണ്ടായത്. മഞ്ചേരി പുല്ലൂർ സ്കൂളിലെ വിദ്യാർഥിയാണ് ഷാദിൻ. ഗുരുതര പരിക്കേറ്റ ഷാദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.