പാലക്കാട്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, ക്ലാസ് റൂമില്‍ വെച്ചാണ് സംഭവം
Updated: Nov 24, 2026, 15:04 IST
പാലക്കാട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്ലാസ് റൂമില്‍ വെച്ച് സഹപാഠിയുടെ വെടിയേറ്റു. പള്ളിപ്പുറം പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. കുട്ടിയുടെ തോളിനാണ് വെടിയേറ്റത്.
വിദ്യാര്‍ഥിയുടെ കൈവശം ഉണ്ടായിരുന്നത് നാടന്‍ തോക്കാണെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ വിദ്യാര്‍ഥിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.