കാര്‍ഡിഫില്‍ പരുമല തിരുമേനിയുടെ നാമ ത്തില്‍ ദേവാലയം; സെന്റ് ഗ്രീഗോറി യോസ് ഇന്ത്യന്‍ ഓര്‍ത്ത ഡോക്‌സ് ചര്‍ച്ച് ജൂണ്‍ 7 മുതല്‍ വിശ്വാസികള്‍ക്കായി തുറക്കും

 
St georef

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ യു.കെ - യൂറോപ്പ് ഭദ്രാസനത്തിന് കീഴില്‍, വേല്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫില്‍ പുതിയ ദേവാലയം ജൂണ്‍ 7-ന് ഞായറാഴ്ച ആരംഭിക്കുന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിക്കപ്പെടുന്ന ഈ പുതിയ കോണ്‍ഗ്രിഗേഷന്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, കാര്‍ഡിഫ്, വേല്‍സ്' എന്ന പേരിലായിരിക്കും അറിയപ്പെടുക. ജൂണ്‍ 7-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1:30-ന് പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്.

നിലവില്‍ 86 ദേവാലയങ്ങളുള്ള യു.കെ - യൂറോപ്പ് ഭദ്രാസനത്തിന് വേല്‍സില്‍ ആരംഭിക്കുന്ന ഈ പുതിയ കോണ്‍ഗ്രിഗേഷന്‍ വലിയൊരു അനുഗ്രഹവും പ്രതീക്ഷയുമാണ് വിശ്വാസി സമൂഹത്തിന് നല്‍കുന്നത്. വേല്‍സിലെ ഓര്‍ത്തഡോക്സ് സമൂഹത്തെ സംബന്ധിച്ചിടത്തോളം, സ്വന്തമായി ഒരു കോണ്‍ഗ്രിഗേഷന്‍ വേല്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫില്‍ തന്നെ ആരംഭിക്കുന്നത് ഏറെ സന്തോഷവും ആത്മീയ അഭിമാനവും പകരുന്നതാണ്. ഒപ്പം, വേല്‍സിലെ ഓര്‍ത്തഡോക്സ് വിശ്വാസികളുടെ സാന്നിധ്യം കൂടുതല്‍ ഉറപ്പിക്കുന്ന ഒരു ചരിത്ര നിമിഷം കൂടിയായിരിക്കും ഇത്.


ജൂണ്‍ 7-ന് ഉച്ചയ്ക്ക് 1:30 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ എബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടുകൂടിയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്, ലോക്കല്‍ ഡിഗ്നിറ്ററിമാര്‍, സഭാ പ്രതിനിധികള്‍, ഭദ്രാസന പ്രതിനിധികള്‍, സമീപ ഇടവക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം വൈകിട്ട് 5 മണിക്ക് ക്രമീകരിച്ചിരിക്കുന്നു. ഇടവക വികാരി റെവ. ഫാ. മാത്യു എബ്രഹാം പാലത്തിങ്കലിന്റെ മുഖ്യ നേതൃത്വത്തിലാണ് പുതിയ കോണ്‍ഗ്രിഗേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

Tags

Share this story

From Around the Web