നൈജീരിയയില്‍ ഒരു കത്തോലിക്കാ വൈദികന് വെടിയേറ്റു: ഫീദെസ് ഏജന്‍സി

 
nigeriya



നൈജീരിയ: നൈജീരിയയില്‍ ഒരു കത്തോലിക്കാ വൈദികന്‍ കൂടി ആക്രമണത്തിനിരയായെന്ന് ഫീദെസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ നൈജീരിയയിലുള്ള ഈമോ സംസ്ഥാനത്തെ ഒവേരി  അതിരൂപതയില്‍നിന്നുള്ള റെയ്മണ്ട് ഞോക്കുവാണ് ക്രിസ്തുമസിന് തലേ ദിവസം  അക്രമികളുടെ ഇരയായത്.

ഇഗ്ബാകുവില്‍  വിശുദ്ധ കെവിന്റെ നാമധേയത്തിലുള്ള ഇടവകയുടെ അസിസ്റ്റന്റ് വികാരിയായ ഫാ. ഞോക്കുവിനെതിരെ ഒരു വാഹനത്തിലെത്തിയ അക്രമിസംഘം അദ്ദേഹത്തിനെതിരെ നിറയൊഴിക്കുകയായിരുന്നു. ഈ പ്രദേശത്ത് മുന്‍പും പല തട്ടിക്കൊണ്ടുപോകല്‍ ശ്രമങ്ങളും നടത്തിയ ഒരു സായുധ അക്രമിസംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നതെന്ന് ഫീദെസ് ഏജന്‍സി അറിയിച്ചു.

ആക്രമണത്തില്‍ പരിക്കേറ്റ പുരോഹിതനെ ഇടവകയില്‍നിന്നുള്ള ആളുകള്‍ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും അടിയന്തിരചികിത്സ ലഭ്യമാക്കുകയും ചെയ്യുകയായിരുന്നുവെന്ന് പ്രാദേശികാവൃത്തങ്ങളെ അധികരിച്ച് ഫീദെസ് റിപ്പോര്‍ട്ട് ചെയ്തു.


 ഫാ. ഞോക്കുവിന്റെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു വരികയാണെന്നും, മാരകമായ ഈ ആക്രമണത്തില്‍നിന്ന് അദ്ദഹം രക്ഷപെട്ടതിന് തങ്ങള്‍ നന്ദി പറയുന്നുവെന്നും അതിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ലൂസിയൂസ് ഇവേജുരു ഉഗോര്‍ജി 

ഫാ. ഞോക്കു യാത്ര ചെയ്തിരുന്ന കാറില്‍ നിരവധി വെടിയുണ്ടകള്‍ പതിച്ചിരുന്നുവെന്ന് ആര്‍ച്ച്ബിഷപ് ഉഗോര്‍ജി അറിയിച്ചുവെന്ന് ഫീദെസ് റിപ്പോര്‍ട്ട് ചെയ്തു.  ഈമോ സംസ്ഥാനത്തെ മ്പായ്‌ത്തോളി  പ്രാദേശിക സര്‍ക്കാര്‍ മേഖലയിലുള്ള ഒഗ്ബാകുവില്‍  വച്ചാണ് വൈദികനെ അക്രമിസംഘം ആക്രമിച്ചത്. 

Tags

Share this story

From Around the Web