ചൈനയെ നടുക്കി മഹാദുരന്തം. മലയിടിഞ്ഞ് ജനവാസ മേഖലയിലേക്ക് പതിച്ചു. പത്തിലധികം കെട്ടിടങ്ങള്‍ മണ്ണടിഞ്ഞു. 1100-ലധികം ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു 

 
CHINA LANDSLIDE

ചൈന: ചൈനയിലെ ചോങ്കിംഗ് പ്രവിശ്യയിലുള്ള പെങ്ഷൂയി കൗണ്ടിയില്‍ വന്‍ ഉരുള്‍പൊട്ടല്‍. ജനവാസ മേഖലയിലേക്ക് അതിശക്തമായി മലയിടിഞ്ഞ് വീണതിനെത്തുടര്‍ന്ന് പത്തിലധികം വലിയ പാര്‍പ്പിട സമുച്ചയങ്ങള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. 

ദുരന്തസാധ്യത മുന്‍കൂട്ടിക്കണ്ട് പ്രദേശത്തുനിന്നും 1100-ലധികം ആളുകളെ അധികൃതര്‍ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. കനത്ത മണ്ണും അവശിഷ്ടങ്ങളും നീക്കി ആളുകളെ കണ്ടെത്താനായി നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകര്‍ സമയത്തോട് പൊരുതിക്കൊണ്ട് തിരച്ചില്‍ തുടരുകയാണ്. 

ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും 10 പേരെ ജീവനോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മണ്‍തിട്ടകള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ഭീതിയിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 

നിമിഷങ്ങള്‍ക്കകം ഒരു വലിയ മലനിരയാകെ ജനവാസ കേന്ദ്രത്തിലേക്ക് തകര്‍ന്നടിയുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Tags

Share this story

From Around the Web