സൗത്ത് വെസ്റ്റ് ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണു. ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം. കെട്ടിടത്തില്‍ താമസിച്ചിരുന്നത് വിദ്യാര്‍ഥികള്‍ എന്നാണ് സൂചന.

 
south west


ഡല്‍ഹി: സൗത്ത് വെസ്റ്റ് ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണു. ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം. രക്ഷാപ്രവര്‍ത്തനം തുടരുന്നു. സത്യ നികേതന് സമീപം ഉച്ചയ്ക്ക് 1:30 ഓടെയാണ് കെട്ടിടം തകര്‍ന്നത്. 12 ഫയര്‍ ഫോഴ്‌സ് യൂണിറ്റ് സംഭവസ്ഥലത്ത് എത്തി. കെട്ടിടത്തില്‍ താമസിച്ചിരുന്നത് വിദ്യാര്‍ഥികള്‍ എന്നാണ് സൂചന.


8 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. നിരവധി പേരെ രക്ഷപ്പെടുത്തി. കെട്ടിടം തകര്‍ന്നുവീഴാന്‍ കാരണം കനത്ത മഴയെന്നാണ് സൂചന.വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടമാണ് തകര്‍ന്നു വീണത്. 4 പേരെ രക്ഷപ്പെടുത്തിയതായി ദൃസാക്ഷികള്‍ പറഞ്ഞു. കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നുവെന്നും നാലു നില കെട്ടിടമാണ് തകര്‍ത്തു വീണതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

Tags

Share this story

From Around the Web