കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം തകര്‍ന്നു വീണു. രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ അപകടം
കോഴിക്കോട് : റെയില്‍വേ ട്രാക്കില്‍ കെട്ടിടം വീണ് അപകടം.രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ് അപകടം. മൂന്നാം ട്രാക്കിലാണ് കെട്ടിടം വീണത്. ആളപായമില്ല. കെട്ടിടം മൂന്നാം ട്രാക്കിലേക്ക് ഇടിഞ്ഞുവീണു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഫയര്‍ഫോഴ്‌സ് എത്തി പരിശോധന നടത്തുന്നു.
പഴയ കെട്ടിടമാണ് തകര്‍ന്നത്. ഒരു നൂറ്റാണ്ട് പഴക്കമുള്ള ക്‌ളോക്ക് ടവറാണ് അടര്‍ന്ന് വീണത്. ബലക്ഷയമുണ്ടെന്ന് നേരത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.പൊളിച്ച് മാറ്റാന്‍ തീരുമാനിച്ച ക്‌ളോക്ക് ടവറാണ് തകര്‍ന്നുവീണത്. പ്ലാറ്റഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ സൈഡിലേക്ക് ആണ് കെട്ടിടം വീണത്.
യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. റെയില്‍വേ ഉദ്യോഗസ്ഥര്‍ കെട്ടിടം പരിശോധിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. 3 മാസം മുമ്പ് കെട്ടിടം അപകടത്തിലാണെന്ന് റെയില്‍വേ കണ്ടെത്തിയിരുന്നു.