ബെത്ലഹേമിനെ അനുസ്മരിപ്പിക്കുന്ന മനോഹര പുല്‍ക്കൂട്; ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്റ് ഇടവക പുല്‍ക്കൂട് ഒരുക്കിയെടുത്തത് രണ്ടുമാസം കൊണ്ട് 

 
bethelhem



യുകെ: യുകെയിലെ അതിമനോഹരവും വിസ്മയങ്ങള്‍ തീര്‍ത്തതുമായ ബെത്ലഹേമിനെ അനുസ്മരിക്കുന്ന പുല്‍ക്കൂട് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ, ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ അണിഞ്ഞൊരുങ്ങി. 


ലിതര്‍ലാന്‍ഡ് ഇടവകയിലെ കര്‍മ്മനിരതരായ അംഗങ്ങള്‍ പ്രത്യേകമായി അണിയിച്ചൊരുക്കിയ ഈ പുല്‍ക്കൂട് കാണാന്‍ സമൂഹത്തിലെ നാനാജാതി മതസ്ഥര്‍ അടക്കം നിരവധി ആളുകള്‍ പള്ളിയില്‍ എത്തിച്ചേര്‍ന്നിരുന്നു.

രണ്ടു മാസത്തോളം എടുത്തു ഈ പുല്‍ക്കൂടിന്റെ പണി പൂര്‍ത്തിയാക്കാന്‍. ഇതിന്റെ പിറകില്‍ നിരവധി ഇടവക വിശ്വാസികളുടെ നിര്‍ലോഭമായ കഠിനാധ്വാനം ഉണ്ട്. 

ഇതിനു മുന്‍കൈ എടുത്ത ലിവര്‍പൂളിലെ തന്നെ ഗായകനും കലാകാരനുമായ ടിസ്റ്റോ ജോസഫിന്റെ നേതൃത്വത്തില്‍ ഷെബിന്‍സ് ഐസക്, ബോബി മുക്കാടന്‍, ലോറന്‍സ്, ജിബിന്‍, ജോബിന്‍ തുടങ്ങിയവരും എടുത്തു പറയേണ്ട പങ്കു വഹിച്ചു.

ഈ മനോഹരമായ പുല്‍ക്കൂട് പൂര്‍ത്തിയാക്കാന്‍ ഇടവകയിലെ വികാരിയായ ഫാദര്‍ ജെയിംസ് കോഴിമലയുടെ അകമഴിഞ്ഞ സഹായവും ഒപ്പം ഉണ്ടായിരുന്നു.

 പള്ളിയിലെ കൈക്കാരന്‍മാരായ ജിനോ പി, സിബി ജോര്‍ജ്, നോബിള്‍, ശ്രീജു തുടങ്ങിയവരും ഇടവകക്കാര്‍ക്ക് പിന്തുണയുമായി ഒപ്പം ഉണ്ടായിരുന്നു.
 

Tags

Share this story

From Around the Web