9 വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; വീഴ്ചയുണ്ടെങ്കിൽ കർശന നടപടിയെന്ന് ആരോഗ്യ മന്ത്രി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം ഒൻപത് വയസ്സുകാരിയുടെ വലത് കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്.
വീഴ്ചയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ സംസ്ഥാന ആരോഗ്യ ഡയറക്ടർ നേരിട്ട് പരിശോധന നടത്തി അടിയന്തിര റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദ്ദേശം നൽകി.
പല്ലശ്ശന സ്വദേശിനി വിനോദിനിയുടെ കൈയാണ് മുറിച്ചുമാറ്റേണ്ടി വന്നത്.
സെപ്റ്റംബർ 24-ന് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണു പരിക്കേറ്റ കുട്ടിയെ ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു.
ജില്ലാ ആശുപത്രിയിൽ നിന്നും എക്‌സ് റേ എടുത്ത് പ്ലാസ്റ്റർ ഇട്ട ശേഷം വിട്ടയക്കുകയായിരുന്നു.
എന്നാൽ, വേദന കൂടിയതിനെ തുടർന്ന് 25-ന് വീണ്ടും ചികിത്സ തേടിയപ്പോൾ, ‘കൈ ഒടിഞ്ഞാൽ വേദനയുണ്ടാവും’ എന്ന് പറഞ്ഞ് തിരിച്ചയച്ചു.
അഞ്ച് ദിവസത്തിനു ശേഷം വന്നാൽ മതിയെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് അമ്മ പ്രസീദ ആരോപിച്ചു.
ആശുപത്രിയുമായി നിരന്തരം ബന്ധപ്പെട്ടിട്ടും ചികിത്സാ സൗകര്യം ഉറപ്പാക്കിയില്ലെന്നും അവർ വ്യക്തമാക്കി.
ഒടുവിൽ കുട്ടിയുടെ സ്ഥിതി ഗുരുതരമായതോടെ ജില്ലാ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. അതേസമയം, ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് ഡിഎംഒക്ക് ലഭിച്ച പ്രാഥമിക റിപ്പോർട്ട്
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം ഒൻപത് വയസ്സുകാരിയുടെ വലത് കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വീഴ്ചയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ സംസ്ഥാന ആരോഗ്യ ഡയറക്ടർ നേരിട്ട് പരിശോധന നടത്തി അടിയന്തിര റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദ്ദേശം നൽകി.
പല്ലശ്ശന സ്വദേശിനി വിനോദിനിയുടെ കൈയാണ് മുറിച്ചുമാറ്റേണ്ടി വന്നത്.
സെപ്റ്റംബർ 24-ന് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണു പരിക്കേറ്റ കുട്ടിയെ ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു.
ജില്ലാ ആശുപത്രിയിൽ നിന്നും എക്‌സ് റേ എടുത്ത് പ്ലാസ്റ്റർ ഇട്ട ശേഷം വിട്ടയക്കുകയായിരുന്നു.
എന്നാൽ, വേദന കൂടിയതിനെ തുടർന്ന് 25-ന് വീണ്ടും ചികിത്സ തേടിയപ്പോൾ, ‘കൈ ഒടിഞ്ഞാൽ വേദനയുണ്ടാവും’ എന്ന് പറഞ്ഞ് തിരിച്ചയച്ചു.
അഞ്ച് ദിവസത്തിനു ശേഷം വന്നാൽ മതിയെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് അമ്മ പ്രസീദ ആരോപിച്ചു.
ആശുപത്രിയുമായി നിരന്തരം ബന്ധപ്പെട്ടിട്ടും ചികിത്സാ സൗകര്യം ഉറപ്പാക്കിയില്ലെന്നും അവർ വ്യക്തമാക്കി. ഒടുവിൽ കുട്ടിയുടെ സ്ഥിതി ഗുരുതരമായതോടെ ജില്ലാ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
അതേസമയം, ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് ഡിഎംഒക്ക് ലഭിച്ച പ്രാഥമിക റിപ്പോർട്ട്