പൂച്ചയെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തള്ളിയിട്ട് കൊന്നു, 60കാരനെതിരെ പ്രതിഷേധിച്ച് ഫ്‌ലാറ്റിലെ താമസക്കാര്‍, പൊലീസ് കേസെടുത്തു

 
cat


 
മുംബൈ: മഹാരാഷ്ട്രയിലെ അംബേര്‍നാഥില്‍ വളര്‍ത്തുപൂച്ചയെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി ഫ്‌ലാറ്റിലെ താമസക്കാര്‍.

താനെ ജില്ലയിലാണ് സംഭവം. 'റോയല്‍ ഫ്‌ലോറ' എന്ന ഫ്‌ലാറ്റിലെ 12-ാം നിലയില്‍ നിന്ന് പൂച്ചയെ തള്ളി താഴെയിടുകയായിരുന്നു. ഫ്‌ലാറ്റിലെ താമസക്കാരനായ 60കാരനാണ് പൂച്ചയെ തള്ളിയിട്ടത്.

പിന്നീട് ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. പൂച്ചയെ തള്ളിയിട്ടതിന് ശേഷം, ഇയാള്‍ പൂച്ച താഴേക്ക് വീണോ എന്ന് നോക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.
ഞലമറ അഹീെ പ്രത്യേക വിഭവങ്ങള്‍ പാചകം ചെയ്യാന്‍ ഭര്‍ത്താവില്‍ നിന്ന് 1,000 രൂപ ഈടാക്കി യുവതി; വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കുമുള്ള മറുപടി ഇതാണ്

പൂച്ചയെ ചത്ത നിലയില്‍ കണ്ടെത്തിയതോടെ ഫ്‌ലാറ്റിലെ മറ്റു താമസക്കാര്‍ ഇയാളുടെ റൂമിന് മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു. വൃദ്ധന്റെ പ്രവൃത്തിയില്‍ നടപടിയെടുക്കണമെന്നും താമസക്കാര്‍ ആവശ്യപ്പെട്ടു.

ഇതോടെ ശിവാജിനഗര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തു. പ്രതിഷേധം രൂക്ഷമായതോടെ സംസ്‌കരിച്ച പൂച്ചയുടെ മൃതദേഹം പൊലീസ് പുറത്തെടുക്കുകയും പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കുകയും ചെയ്തു. 

മറ്റു ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.
പ്രതി മാനസിക വെല്ലിവിളികള്‍ നേരിടുന്നയാളാണെന്ന കുടുംബത്തിന്റെ വാദം പരാതിക്കാര്‍ തള്ളിയിരുന്നു.

സംഭവം നടക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് ഇയാള്‍ തന്റെ ഭാര്യയെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ടിരുന്നുവെന്നും പ്രതിക്ക് മറ്റു മാനസിക പ്രശ്നങ്ങളില്ലെന്നുമാണ് പരാതിക്കാരുടെ വാദം. പ്രതിക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

Tags

Share this story

From Around the Web