വീട്ടിലെ കിണറ്റില്‍ 45കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം. പൊലീസ് അന്വേഷണമാരംഭിച്ചു

 
tyuu

 
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഇടവയില്‍ 45കാരനെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടുമുക്കം സ്വദേശിയായ സുരേഷ് ആണ് മരിച്ചത്.


ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.


മരണം അപകടമാണോ, ആത്മഹത്യയാണോ, മറ്റേതെങ്കിലും ദുരൂഹ സാഹചര്യങ്ങളുണ്ടോയെന്നത് ഉള്‍പ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Tags

Share this story

From Around the Web