തൃശൂരില്‍ കമിതാക്കളായ 29കാരനെയും 41കാരിയെയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി; ഇരുവരും വിവാഹിതര്‍
Nov 24, 2026, 13:34 IST
തൃശൂരില്‍ കമിതാക്കളെ ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി. മാള കോട്ടമുറി കളത്തില്‍ വീട്ടില്‍ അഖില്‍ രാജന്‍ (29), അന്നമനട എടയാറ്റൂര്‍ ആളയൂര്‍ വീട്ടില്‍ രമ്യ (41) എന്നിവരാണ് മരിച്ചത്. സതേണ്‍ കോളജിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ രാത്രി എട്ടോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഖിലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. രമ്യക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ട്. ഇരുവരും സ്‌നേഹബന്ധത്തിലായിരുന്നുവെന്നും, ഇക്കാര്യത്തില്‍ ഇരു കുടുംബങ്ങളും താക്കീത് നല്‍കിയിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹങ്ങള്‍ ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.