പയ്യന്നൂരില്‍ 24കാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി,ഇന്നലെ പ്രതിശ്രുത്ര വരനൊപ്പം കൗണ്‍സിലിങ് കേന്ദ്രത്തിലെത്തിയ ശേഷം യുവതിയെ കാണാതാവുകയായിരുന്നു
 

 
PAYANNUR

കണ്ണൂര്‍: പയ്യന്നൂരില്‍ 24കാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ ടൗണ്‍ മാളിലെ ജീവനക്കാരിയായ മുക്കൂട് സ്വദേശിനി ശ്രുതിയാണ് മരിച്ചത്. ഇന്നലെ പ്രതിശ്രുത്ര വരനൊപ്പം കൗണ്‍സിലിങ് കേന്ദ്രത്തിലെത്തിയ ശേഷം യുവതിയെ കാണാതാവുകയായിരുന്നു.

കൗണ്‍സിലിങ് കേന്ദ്രത്തില്‍ നിന്നും ശ്രുതി ആരോടും പറയാതെ സ്‌കൂട്ടറെടുത്ത് പോവുകയായിരുന്നു. പുഴക്കരയില്‍ ചെരിപ്പ് കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Tags

Share this story

From Around the Web