ജെന്‍സി യുഗത്തിലെ ആദ്യവിശുദ്ധനാകാന്‍ 21കാരന്‍. പെഡ്രോ ബാല്ലെസ്റ്റിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചു

 
Carlo
വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിനെപ്പോലെ ആധുനിക യുഗത്തിൽ ജീവിച്ച് യുവജനങ്ങൾക്ക് വലിയ വിശ്വാസമാതൃക നൽകിയ പെഡ്രോ ബാല്ലെസ്റ്ററിന്റെ നാമകരണ നടപടികൾക്ക് യുകെയിലെ സാൽഫോർഡ് രൂപത തുടക്കം കുറിച്ചു. അസ്ഥിയിലെ കാൻസർ രോഗബാധയെത്തുടർന്ന് 21-ാം വയസ്സിൽ അന്തരിച്ച പെഡ്രോയുടെ ജീവിതം, കഷ്ടപ്പാടുകളെയും രോഗങ്ങളെയും ദൈവവിശ്വാസത്തോടെ എങ്ങനെ നേരിടാമെന്ന് കാണിച്ചുതരുന്ന വലിയൊരു മാതൃകയാണെന്ന് സാൽഫോർഡ് രൂപത പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. ലണ്ടനിലെ ഇംപീരിയൽ കോളേജിൽ കെമിക്കൽ എഞ്ചിനീയറിംഗ് പഠിക്കുന്ന കാലത്താണ് പെഡ്രോയ്ക്ക് കഠിനമായ നടുവേദന അനുഭവപ്പെടുന്നത്. തുടർന്ന് നടത്തിയ പരിശോധനകളിലാണ് കാൻസർ രോഗമാണെന്ന് സ്ഥിരീകരിച്ചത്. 2018 ജനുവരി 13-നാണ് പെഡ്രോ ബാല്ലെസ്റ്റർ മരണമടഞ്ഞത്. മരണശേഷം പെഡ്രോയുടെ മധ്യസ്ഥതയിലൂടെ ഒട്ടനവധി അത്ഭുതങ്ങളും രോഗശാന്തികളും നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗുരുതരമായ പക്ഷാഘാതത്തെ തുടർന്ന് ഡോക്ടർമാർ സർജറിക്ക് വിധേയയാക്കിയ 'ബ്ലാങ്ക' എന്ന 15 വയസ്സുകാരി പെൺകുട്ടി, പെഡ്രോയുടെ മധ്യസ്ഥതയിലൂടെ പൂർണ്ണ രോഗമുക്തി നേടിയത് ഇതിലൊന്നാണ്.

Tags

Share this story

From Around the Web