വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതിനെ തുടര്‍ന്ന് മലപ്പുറം വാഴക്കാട് സ്വദേശിയായ 21കാരനെ കാണാനില്ലെന്ന് പരാതി.കയ്യില്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ അന്‍ഷിദിനെ കൃത്യമായി ട്രാക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. 

 
LOST


മലപ്പുറം: വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതിനെ തുടര്‍ന്ന് മലപ്പുറം വാഴക്കാട് സ്വദേശിയായ 21കാരനെ കാണാനില്ലെന്ന് പരാതി. ബി.ഫാം വിദ്യാര്‍ഥിയായ അന്‍ഷിദിനെയാണ് കാണാതായിരിക്കുന്നത്. കാണാതാകുന്ന സമയത്ത് നീല ടീഷര്‍ട്ടും കറുത്ത പാന്റുമാണ് ഇയാള്‍ ധരിച്ചിരുന്നത്.

വീട്ടില്‍ നിന്ന് സ്‌കൂട്ടറുമായി ഇറങ്ങിയ അന്‍ഷിദ്, കൊണ്ടോട്ടിയിലെ പാര്‍ക്കിങ് ഏരിയയില്‍ വാഹനം നിര്‍ത്തിയിട്ട ശേഷം രാത്രി എട്ടരയോടെ കോഴിക്കോട്ടേക്ക് ബസ് കയറിപ്പോവുകയായിരുന്നു. 

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് എത്തിയ ശേഷം ട്രെയിനിലോ ബസ്സിലോ കയറി പോയിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.


കയ്യില്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ സൈബര്‍ സെല്ലിന് അന്‍ഷിദിനെ കൃത്യമായി ട്രാക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. 

പണം പിന്‍വലിക്കുകയാണെങ്കില്‍ ലൊക്കേഷന്‍ മനസ്സിലാക്കാന്‍ പൊലീസിന്റെ നിര്‍ദേശപ്രകാരം ബന്ധുക്കള്‍ ബാങ്ക് അക്കൗണ്ടില്‍ പണം ഇട്ടു നല്‍കിയെങ്കിലും ഇതുവരെ പിന്‍വലിച്ചിട്ടില്ല. 

പുതിയ സിം കാര്‍ഡ് എടുക്കാനുള്ള സാധ്യത മുന്നില്‍ കണ്ടും പൊലീസ് പരിശോധന നടത്തുന്നുണ്ട്.

Tags

Share this story

From Around the Web