ലൈസന്‍സില്ലാതെ ബൈക്കും കാറും ഓടിച്ച് 16-കാരന്‍; മാതാവിനെതിരെ കേസ്, വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി റീല്‍സായി സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു
 

 
driving

അടൂര്‍: ലൈസന്‍സില്ലാതെ 16-കാരന്‍ ബൈക്കും കാറും ഓടിച്ച സംഭവത്തില്‍ രക്ഷകര്‍ത്താവിനെതിരെ കേസ്. കാറും ബൈക്കും അടൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു . എഴംകുളം സ്വദേശിയായ 16 വയസുകാരന്റെ മാതാവിനെതിരെയും കൊല്ലം പാതിരിക്കല്‍ രവീന്ദ്രന്‍ എന്നയാള്‍ക്കെതിരെയുമാണ് കേസെടുത്തത്.

മാതാവിന്റെ പേരിലുള്ള കാറും രവീന്ദ്രന്റെ പേരിലുള്ള ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.അടൂര്‍, കൊടുമണ്‍ പ്രദേശങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി കാറില്‍ സ്ഥിരമായി കറങ്ങുന്നതായി അടൂര്‍ ട്രാഫിക് പൊലീസിന് വിവരം ലഭിച്ചിരുന്നു. നഗരത്തിലെ തിരക്കേറിയ സമയങ്ങളില്‍പ്പോലും വിദ്യാര്‍ഥി കാറില്‍ കറങ്ങി . വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി റീല്‍സായി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
 

Tags

Share this story

From Around the Web