കാസർഗോഡ് കാഞ്ഞങ്ങാട് 13 വയസുകാരനായ വിദ്യാർത്ഥിക്ക് സൂര്യാതപമേറ്റു.

 
Light

കാസർഗോഡ് കാഞ്ഞങ്ങാട് 13 വയസുകാരനായ വിദ്യാർത്ഥിക്ക് സൂര്യാതപമേറ്റു. അജാനൂർ ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂളിനടുത്ത് താമസിക്കുന്ന അബ്ദുൾ റഹ്മാൻ പാണത്തൂരിന്റെ മകൻ മുഹമ്മദ് ജുബൈറിനാണ് ശരീരത്തിൽ പൊള്ളലേറ്റത്. ബുധനാഴ്ച രാത്രി കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റപാടുകൾ കണ്ടതിനെ തുടർന്ന് കുടുംബം വ്യാഴം രാവിലെ അജാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയായിരുന്നു.

ഡോക്ടർമാരുടെ പരിശോധനയിലാണ് സൂര്യാതപമാണെന്ന് സ്‌ഥിരീകരിച്ചത്. ജുബൈർ കൂട്ടുകാർക്കൊപ്പം പതിവായി സ്കൂൾ ഗ്രൗണ്ടിൽ കളിക്കാൻ പോവാറുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് കുട്ടിക്ക് സൂര്യാതപമേറ്റതായാണ് പരിശോധനയിൽ വ്യക്തമായത്. വീണ്ടും കളിക്കാൻ പോയപ്പോൾ കൂടുതൽ പൊള്ളലേൽക്കുകയായിരുന്നു.

Tags

Share this story

From Around the Web