തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്1 എന്‍ 1 സ്ഥിരീകരിച്ചു.വെള്ളിക്കുളങ്ങര സ്വദേശിയായ പന്ത്രണ്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്

 
H1N1



തൃശൂര്‍: തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്1 എന്‍ 1 സ്ഥിരീകരിച്ചു. വെള്ളിക്കുളങ്ങര സ്വദേശിയായ പന്ത്രണ്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. 

കറുകുറ്റിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ പന്നിഫാം അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി.

 പഞ്ചായത്തംഗം എ എ റഫീക്കും നാട്ടുകാരും മറ്റത്തൂര്‍ പഞ്ചായത്തിലാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ ചൊവ്വാഴ്ച ഫാം സന്ദര്‍ശിച്ചാണ് ഒരു മാസത്തിനകം ഫാം പൂര്‍ണ്ണമായും നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി. ലൈസന്‍സ് ഇല്ലാതെയാണ് ഫാം പ്രവര്‍ത്തിക്കുന്നത്.
 

Tags

Share this story

From Around the Web