12 വയസ്സുകാരിയായ പെങ്ങളിലെ കണ്ണ് രോഗ ചികിത്സയ്ക്കെന്ന പേരിൽ എക്സിലൂടെ വ്യാജ മെഡിക്കൽ രേഖകൾ ഉപയോഗിച്ച് വൻ തുക തട്ടിയെടുത്ത തട്ടിപ്പുകാരൻ പിടിയിൽ
ആഗ്ര: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'എക്‌സിലൂടെ' പണപ്പിരിവ് ???ത്തി ജനങ്ങളെ വഞ്ചിച്ച അജയ്വീര്‍ സിംഗ് എന്ന ജയ് സിംഗ് റാത്തോഡിനെ ആഗ്ര പോലീസ് അറസ്റ്റ് ചെയ്തു.
താന്‍ നിര്‍ദ്ധനനാണെന്നും തന്റെ 12 വയസ്സുള്ള സഹോദരി കണ്ണിനെ ബാധിക്കുന്ന ഗ്ലോക്കോമ, വിട്രിയസ് ഹെമറേജ് തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയിലാണെന്നും വ്യാജ മെഡിക്കല്‍ രേഖകള്‍ കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാണ് ഇയാള്‍ വന്‍തുക ക്രൗഡ് ഫണ്ടിംഗിലൂടെ തട്ടിയത്.
സംഭവം വ്യാജമാണെന്ന് കാണിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആഗ്രയിലെ ബാഹ് പോലീസ് സ്റ്റേഷന്‍ ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ജനങ്ങളുടെ സഹതാപം മുതലെടുത്ത് ആള്‍മാറാട്ടവും രേഖാചമയവും നടത്തി പണം തട്ടിയ പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് ആഗ്ര പോലീസ് ഔദ്യോഗികമായി അറിയിച്ചു.