വീടിന്റെ രഹസ്യ അറയിൽ 87 ഗ്രാം എംഡിഎംഎ പിടികൂടി, കസ്റ്റഡിയിലെടുത്ത പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

 
MDMA

തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. ചേരമാൻതുരുത്ത് അസ്‌ജർ മൻസിലിൽ അസ്ജറിന്റെ (36) വീട്ടിലാണ് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. കസ്റ്റഡിയിലെടുത്ത അസ്ജറെ ജീപ്പിൽ കയറ്റുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് മതിൽ ചാടി ഓടി രക്ഷപ്പെടുകയായിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ചയായിരുന്നു പരിശോധന. അസ്ജറിന്റെ മുറിയിലെ അലമാരയിൽ രഹസ്യമായി നിർമ്മിച്ച അറയിൽ രണ്ട് കവറുകളിലായാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. മയക്കുമരുന്ന് അളന്നുവിൽക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും ഇവിടെനിന്നു കണ്ടെടുത്തു. സ്വന്തം ഉപയോഗത്തിനും വിൽപ്പനയ്ക്കുമായാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു.

പരിശോധന പൂർത്തിയാക്കി ജീപ്പിലേക്ക് മാറ്റുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ കൈ തട്ടിമാറ്റി രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags

Share this story

From Around the Web