ഭ്രൂണഹത്യയ്ക്കു ഇരയായ കുഞ്ഞുങ്ങളെ അനുസ്മരിച്ച് ഫിന്നിഷ് പാർലമെന്‍റ് പടികളില്‍ 8,645 മെഴുകുതിരികൾ കത്തിച്ചു

 
Helainki

ഹെൽസിങ്കി: ഫിൻലാൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിൽ പാർലമെന്റിലേക്കുള്ള പ്രവേശന പടികളിൽ ഭ്രൂണഹത്യയ്ക്കു ഇരയായ കുഞ്ഞുങ്ങളെ അനുസ്മരിച്ച് ആയിരക്കണക്കിന് മെഴുകുതിരികൾ കത്തിച്ച് പ്രോലൈഫ് പ്രവര്‍ത്തകര്‍. ഗർഭഛിദ്രത്തിൽ ജീവന്‍ നഷ്ട്ടമായ കുഞ്ഞുങ്ങളെ അനുസ്മരിച്ച് വൈകീട്ടാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ ഒന്നടങ്കം പൊതു ജാഗ്രതാ പരിപാടി നടത്തിയത്. ഒയ്കിയസ് എലാമൻ എന്ന ഫിന്നിഷ് പ്രോലൈഫ് പ്രസ്ഥാനമാണ് “മുയിസ്റ്റാമെ” (“ഓർമ്മയിൽ”) പ്രോലൈഫ് പരിപാടിക്ക് ചുക്കാന്‍ പിടിച്ചത്. 2024 ൽ ഫിൻലൻഡിൽ നടത്തിയ ഓരോ ഗർഭഛിദ്രത്തിനും ഒന്ന് വീതം എന്ന കണക്കില്‍ 8,645 മെഴുകുതിരികൾ പാര്‍ലമെന്‍റ് പടിയില്‍ കത്തിച്ചു.


ഗർഭഛിദ്രം വഴി കുഞ്ഞുങ്ങളെ നഷ്ടപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വ്യക്തിപരമായ ബന്ധം ഉള്ള ഏകദേശം 100 പേര്‍ മെഴുകുതിരികൾ കത്തിക്കാൻ എത്തിയിരിന്നതായി പരിപാടിയുടെ സംഘാടകരിൽ ഒരാളായ ജോഹന്നസ് ലെയ്റ്റിനൻ പറഞ്ഞു. മെഴുകുതിരി കത്തിക്കുവാന്‍ പൊതുജനങ്ങൾക്കും അവസരം ലഭിച്ചു. ഗർഭസ്ഥ ശിശുക്കളെ ബഹുമാനിക്കാനും രാജ്യത്തെ ഗർഭഛിദ്രത്തിന്റെ വ്യാപ്തിയെക്കുറിച്ച് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുമാണ് ഈ ജാഗ്രതാ പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന് ഫിൻ‌ലാൻഡിന്റെ റൈറ്റ് ടു ലൈഫ് അസോസിയേഷൻ ചെയർമാൻ കിർസി മോർഗൻ-മക്കേ ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസിനോട് പറഞ്ഞു.


ഒരുപക്ഷേ ഗർഭഛിദ്രം വഴി ഓരോ വർഷവും എത്ര കുഞ്ഞുങ്ങള്‍ യഥാർത്ഥത്തിൽ നഷ്ടപ്പെടുന്നുവെന്ന് അവരെ ചിന്തിപ്പിക്കുകയും ചെയ്തേക്കാം. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് സ്ത്രീകളും കുടുംബങ്ങളും അനുഭവിക്കുന്ന പലപ്പോഴും പറയാത്ത ദുഃഖം അംഗീകരിക്കുക എന്നതും ഈ ജാഗ്രതാ പരിപാടിയുടെ ലക്ഷ്യമാണെന്ന് മോർഗൻ-മക്കേ കൂട്ടിച്ചേർത്തു. ഫിൻലാൻഡ് ജനസംഖ്യയിലെ ഭൂരിഭാഗം പേരും ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ചിലെ അംഗങ്ങളാണെങ്കിലും വിശ്വാസത്തിന് പ്രാധാന്യം നല്‍കുന്നതിൽ ഇവർ പിന്നിലാണ്.

Tags

Share this story

From Around the Web