തലശ്ശേരിയില്‍ 85-കാരിയുടെ ദേഹത്തേക്ക് ഉടുമ്പ് വീണു; ശരീരമാസകലം പരിക്ക്

 
udumbu


കണ്ണൂര്‍: തലശ്ശേരിക്ക് സമീപം മഞ്ഞോടിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയുടെ ദേഹത്തേക്ക് ഉടുമ്പ് വീണ് ശരീരമാസകലം പരിക്കേറ്റു.

 വീട്ടില്‍ തനിച്ചു താമസിക്കുന്ന 85കാരിയായ ജാനകിക്കാണ് അപകടം സംഭവിച്ചത്. ഉടുമ്പ് വീടിന്റെ സീലിംഗ് തകര്‍ത്തുകൊണ്ട് കട്ടിലില്‍ ഉറങ്ങുകയായിരുന്ന ജാനകിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

ജാനകിയുടെ ദേഹമാസകലം പരിക്കേറ്റു. കൂടാതെ ഉടുമ്പ് വീടിനുള്ളിലെ നിരവധി വീട്ടുപകരണങ്ങളും തകര്‍ത്തിട്ടുണ്ട്. 

നാട്ടുകാരാണ് ജാനകിയെ ആശുപത്രിയില്‍ എത്തിച്ചത്. പ്രദേശത്ത് ഉടുമ്പുകളുടെ ശല്യം പതിവാണെങ്കിലും, വീടിന്റെ സീലിംഗ് തകര്‍ത്ത് അകത്തുകയറി അപകടമുണ്ടാക്കുന്നത് ആദ്യ സംഭവമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Tags

Share this story

From Around the Web