വെനസ്വേലയില്‍ വന്‍ഭൂകമ്പം: 7.1 തീവ്രത രേഖപ്പെടുത്തി, നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.തുടര്‍ച്ചയായി രണ്ട് ഭൂകമ്പങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍

 
VENEZULE



വെനസ്വേലയില്‍ വന്‍ഭൂകമ്പം. 7.1 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ കരാക്കസില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. യാരാക്വ പ്രവിശ്യയില്‍ 13.1 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടര്‍ച്ചയായി രണ്ട് ഭൂകമ്പങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. 

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള തീരങ്ങളില്‍, അപകടകരമായ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങള്‍ പറഞ്ഞു.


പ്യൂര്‍ട്ടോ റിക്കോയ്ക്കും വിര്‍ജിന്‍ ദ്വീപുകള്‍ക്കും സുനാമി ഭീഷണി. മൊണ്ടാല്‍ബാനില്‍ നിന്ന് 28 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പം ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളില്‍ ചിലത് ആ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 

വെനസ്വേലയിലെ സാഹചര്യം ഭയാനകമാണെന്ന് വെനസ്വേലന്‍ ആഭ്യന്തരമന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ അറിയിച്ചു. 

വ്യാപകമായ ആള്‍നാശവും വ്യാപകമായ നാശനഷ്ടവും ഉണ്ടായിട്ടുണ്ടാകാമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ. ആയിരക്കണക്കിനു പേര്‍ മരിച്ചിട്ടുണ്ടാകാമെന്നും യു എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.


മരണനിരക്ക് സ്ഥിരീകരിക്കാനായിട്ടില്ലെന്നും യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ജപ്പാനിലും ഭൂകമ്പം ഉണ്ടായി. 6.9 തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. സുനാമി മുന്നറിയിപ്പില്ല. ഇവാട്ടെ പ്രിഫെക്ചറിന്റെ തീരത്ത് നിന്ന് ഏകദേശം 50 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

Tags

Share this story

From Around the Web