ഇരട്ട ചക്രവാതച്ചുഴി: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ശനിയാഴ്ച വരെ വ്യാപകമഴ
Jun 24, 2025, 16:17 IST

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയെത്തുടര്‍ന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ശനിയാഴ്ച വരെ വ്യാപകമഴ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു.
ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് അഞ്ചു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
എന്നാല്‍, പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് വടക്കന്‍ കേരളത്തിന് പുറമേ കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ എട്ടിടത്താണ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചത്.