കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 61-ാമത് വാര്‍ഷികാഘോഷം

 
kottayam

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 61-ാമത് വാര്‍ഷികാഘോഷവും ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചുകൊണ്ട് കെഎസ്എസ്എസ് 1500 കുടുംബങ്ങള്‍ ക്കായി നടപ്പിലാക്കുന്ന വരുമാന സംരംഭകത്വ ലോണ്‍ മേളയുടെ ഉദ്ഘാടനവും തെള്ളകം ചൈതന്യയില്‍ മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു.


കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനും സ്വയം തൊഴില്‍ പരിശീലനങ്ങള്‍ക്കും നൂതന തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും സ്വാശ്വയസംഘ പിന്‍ബലത്തോടൊപ്പം പരിശീലനവും സാമ്പത്തിക പിന്തുണയും ഉറപ്പുവരുത്തുന്ന കെഎസ്എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനനന്മ കാംക്ഷിച്ചു കൊണ്ടുള്ള കോട്ടയം അതിരൂപതയുടെ കാരുണ്യത്തിന്റെയും കരുതലിന്റെയും മുഖമാണ് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം അതിരൂപത വികാരി ജനറാളും കെഎസ്എസ്എസ് പ്രസിഡന്റുമായ ഫാ. തോമസ് ആനിമൂട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി. അഡ്വ. ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി വിശിഷ്ഠാ തിഥിയായി പങ്കെടുത്തു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, സംസ്ഥാന ട്രഷറി ഡയറക്ടര്‍ സാജന്‍ വി, കോട്ടയം അതിരൂപത പ്രസ്ബിറ്റല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. അബ്രഹാം പറമ്പേട്ട്, കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, തോമസ് ചാഴികാടന്‍ എക്‌സ് എം.പി, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍ പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ്,  ധനലക്ഷ്മി ബാങ്ക് റീജിയണല്‍ ഹെഡ് ശ്രീകാന്ത് വി.വി, കെഎസ്എസ്എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ പ്രസംഗിച്ചു.


 വരുമാന സംരംഭകത്വ ലോണ്‍ മേളയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി 1500 കുടുംബങ്ങള്‍ക്ക് അമ്പതിനായിരം രൂപാ വീതം ഏഴ് കോടി അമ്പത് ലക്ഷം രൂപയാണ് മിതമായ പലിശ നിരക്കില്‍ ലഭ്യമാക്കിയത്.

Tags

Share this story

From Around the Web